attack

വാകത്താനം :ചപ്പാത്തി നിർമ്മാണ യൂണിറ്റിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിന്റെ തലയിൽ സിമൻ്റ് ഇഷ്ടികയ്ക്ക് ഇടിയേറ്റു. വാകത്താനം സ്വദേശിയായ ലിജുവിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയോടെ യായിരുന്നു സംഭവം. നിർമ്മാണ യൂണിറ്റുമായി ബന്ധപ്പെട്ട് അയൽവാസികൾ തമ്മിലുള്ള തർക്കം ഒത്തുതീർക്കാനായി എത്തിയ ലിജുവിനെ പ്രകോപിതനായ യുവാവ് തലയ്ക്കടിക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാർ ലിജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.