sadya

അടിമാലി: അടിമാലി ജനമൈത്രി പൊലീസ് കാന്റീനിൽ ഓണക്കാലത്ത് കുറഞ്ഞ നിരക്കിൽ ഭക്ഷണം വിതരണം ചെയ്യുന്നു .അത്തം മുതൽ 10 ദിവസക്കാലം ഊണിന് 30 രൂപ നിരക്കിലാണ് നൽകുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാന്റീനിൽ നിന്നും പാഴ്‌സലായി മാത്രമാണ് ഭക്ഷണ വിതരണം . 45 രൂപ നിരക്കിൽ ഊണ് വിതരണം ചെയ്തിരുന്നതാണ് ഇപ്പോൾ 30 രൂപയാക്കിയത്.കൂടാതെ 20 രൂപ കൂടി നൽകിയാൽ മീൻ കറിയും ലഭിക്കും. 6 വർഷമായി അടിമാലിയിൽ പ്രവർത്തിച്ചു വരുന്ന പൊലീസ് കാന്റീനിൽ നിന്ന് ലഭിക്കുന്ന ലാഭത്തിൽ നിന്ന് 32 ലക്ഷം രൂപയുടെ സേവന പ്രവർത്തനങ്ങൾ ഇതിനൊടകം നടത്തിയതായി ചുമതലക്കാരായ സി.ആർ സന്തോഷ്, കെ. ഡി. മണിയൻ എന്നിവർ പറഞ്ഞു.