cflt-cntr

ചങ്ങനാശേരി: തെങ്ങണ, മാടപ്പള്ളി പഞ്ചായത്തിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലെ രോഗികൾക്ക് ഭക്ഷണ സാധനങ്ങളുടെ കൂടെ വിദേശ മദ്യവും ലഹരി പദാർത്ഥങ്ങളും വിതരണം ചെയ്തു. ഇതേ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നല്കി. ഭക്ഷണസാധനങ്ങളുടെ വിതരണം തടയുകയും ചെയ്തു. കഴിഞ്ഞദിവസമാണ് സംഭവം.

ദിവസങ്ങളായി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രോഗികൾക്ക് നല്കിയ ഭക്ഷണത്തോടൊപ്പമാണ് വിദേശമദ്യവും സിഗരറ്റും നിരോധിത പുകയില ഉത്പന്നങ്ങളും നല്കിയത്. സംശയം തോന്നിയ സെക്രട്ടറി കഴിഞ്ഞ ദിവസം കൊണ്ടുവന്നിരുന്ന ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുംമുമ്പ് പരിശോധിച്ചപ്പോഴാണ് ചില പൊതികളിൽ വിദേശമദ്യവും സിഗരറ്റ് പായ്ക്കറ്റുകളും, പുകയില ഉല്പന്നങ്ങളും കണ്ടെടുത്തത്. തുടർന്ന് തൃക്കൊടിത്താനം പൊലീസിൽ സെക്രട്ടറി വിവരം അറിയിക്കുകയായിരുന്നു.