വൈക്കം : എം.ജി.സർവകലാശാലയുടെ ബിരുദ പരീക്ഷകളിൽ വൈക്കം സെന്റ് സേവ്യേഴ്സ് കോളേജിലെ വിദ്യാർത്ഥികൾ 7 റാങ്കുകൾ നേടി. ബി.എസ്.സി കെമിസ്ട്രി മോഡൽ - 2 ൽ മനീഷ രമേഷ് 2-ാം റാങ്കും, അഞ്ജു.കെ.കെ 6-ാം റാങ്കും ബി എസ് സി സുവോളജി മോഡൽ - 2 ൽ അബി മാത്യു 7-ാം റാങ്കും, സുജിത് ബാബു 8-ാം റാങ്കും പൊളിറ്റിക്കൽ സയൻസ് മോഡൽ - 2 ൽ ആർഷ പ്രദീപ് 1-ാം റാങ്കും അനീറ്റ ജോസ് 2-ാം റാങ്കും, ബീന ബെന്നി 3-ാം റാങ്കും കരസ്ഥമാക്കി. റാങ്ക് ജേതാക്കളെ കോളേജ് മാനേജുമെന്റ് അനുമോദിച്ചു.