ചങ്ങനാശേരി: ലയൺസ് ക്ലബിന്റെ സേവന പ്രവർത്തനത്തിന്റെ ഭാഗമായി വൃക്കരോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് റോയി ജോസ് പുല്ലുകാടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. സി.പി ജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ട്രഷറർ പി.സി ചാക്കോ, സോൺ ചെയർമാൻ എം.കെ ജോസഫ് മാറാട്ടുകളം, ഡോ. മെൽവിൻ ജോസ് പഴയാറ്റുങ്കൽ, ജോസ് എബ്രഹാം തെങ്ങിൽ, ചാക്കപ്പൻ പാലാക്കുന്നേൽ, സി.പി ജോജി ചങ്ങംങ്കരി, സാബു ആന്റണി മാളയേക്കൽ, സുനിൽ ഹോർമീസ് മാനാടൻ എന്നിവർ നേതൃത്വം നൽകി.