കോട്ടയം: മീനച്ചിൽ താലൂക്കിലെ ചെത്തു തൊഴിലാളികൾക്ക് ഓണം അഡ്വാൻസ് വിതരണം ചെയ്യുന്നത് സംബന്ധിച്ച തർക്കം ജില്ലാ ലേബർ ഓഫീസറുടെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിൽ ഒത്തുതീർപ്പായി. മാസം തോറും കണക്ക് തീർക്കുന്ന ഷാപ്പുകളിലെ തൊഴിലാളികൾക്ക് 7000 രൂപയും മാസം തോറും കണക്ക് തീർക്കാത്ത ഷാപ്പുകളിലെ തൊഴിലാളികൾക്ക് 11000 രൂപയും ഓണം അഡ്വാൻസ് നൽകും. ഈ തുക ബോണസിൽ നിന്ന് തിരിച്ചുപിടിക്കും. ജില്ലാ ലേബർ ഓഫീസർ ടി.കെ. ജയചന്ദ്രൻ, ലൈസൻസികളുടെയും ചെത്തു തൊഴിലാളികളുടെയും പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.