koda

ചങ്ങനാശേരി : ഓണവിപണി ലക്ഷ്യമാക്കി തയ്യാറാക്കിയ 120 ലിറ്റർ കോട ചങ്ങനാശേരി എക്സൈസിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തു നശിപ്പിച്ചു. പൂവം അറുനൂറ്റി പുതുവൽ മൂലേടം പാലത്തിന് സമീപമുള്ള പാടത്ത് നിന്നാണ് കോട കണ്ടെടുത്തത്. പത്തിൽ വീട്ടിൽ സത്യൻ (45) എതിരെ കേസെടുത്തു. ഇയാളുടെ സഹായിയെകുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ട്. ഒരുകിലോമീറ്റർ പാടത്തിന്റെ ബണ്ടിലൂടെ നടന്ന് വേണം ഇവിടേക്ക് എത്തിച്ചേരാൻ. ലിറ്ററിന് 2000 രൂപയ്ക്കാണ് ചാരായം ഹോൾസെയിലായി നൽകിയിരുന്നത്. എക്സൈസ് ഇൻസ്പെക്ടർ അൽഫോൺസ് ജേക്കബിന്റെ നേതൃത്വത്തിൽ മീൻ പിടിക്കുക എന്ന വ്യാജേനയാണ് കോട കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർമാരായ പി. ശ്രീകാന്ത്, എം നൗഷാദ്, ആന്റണി മാത്യു , സിവിൽ എക്‌സൈസ് ഓഫീസർമാരായ അരുൺ പി നായർ, ജയിംസ് ജോർജ്, ഡി.സുമേഷ്, ഡ.ബ്ലു.സി.ഇ.ഒ കെ ജി അമ്പിളി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.