കോട്ടയം : വനിതാശിശു വികസന വകുപ്പ് നടപ്പാക്കുന്ന സമ്പുഷ്ട കേരളം പദ്ധതിയിൽ ബ്ലോക്ക് കോ-ഓർഡിനേറ്റർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദവും സാങ്കേതിക/കമ്പ്യൂട്ടർ, സോഫ്റ്റ് വെയർ മേഖലകളിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം. പ്രായം ആഗസ്റ്റ് 1 ന് 35 കവിയാൻ പാടില്ല. യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് , ബയോഡേറ്റ എന്നിവ സഹിതം സെപ്തംബർ 17 ന് വൈകിട്ട് അഞ്ചിനകം ജില്ലാ പ്രോഗ്രാം ഓഫീസർ, ഐ.സി.ഡി.എസ് സെൽ, കെ.വി.എം ബിൽഡിംഗ്, അണ്ണാൻ കുന്ന് റോഡ്, കോട്ടയം 6860001 എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0481 2561677, 8281999022.