കോട്ടയം : ജില്ലയിൽ പുതിയതായി ലഭിച്ച 1636 സാമ്പിളുകളിൽ 86 എണ്ണം പോസിറ്റീവായിതോടെ രോഗികളുടെ എണ്ണം 1072 ആയി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരു ആരോഗ്യ പ്രവർത്തകൻ, സമ്പർക്കം മുഖേന രോഗം ബാധിച്ച 84 പേർ, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഒരാൾ എന്നിവർ രോഗബാധിതരിൽ ഉൾപ്പെടുന്നു.
സമ്പർക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 23 പേർ. ആർപ്പൂക്കര : 6 , തിരുവാർപ്പ്, മാടപ്പള്ളി, ഏറ്റുമാനൂർ 4 വീതം, ചങ്ങനാശേരി, തൃക്കൊടിത്താനം, ഉദയനാപുരം 3 വീതം എന്നിവയാണ് കൊവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങൾ. 66 പേർ രോഗമുക്തരായി. നിലവിൽ 1072 പേർ ചികിത്സയിലുണ്ട്. ഇതുവരെ 3089 പേർക്ക് രോഗം ബാധിച്ചു. 2014 പേർ രോഗമുക്തരായി. ആകെ 12350 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.