chemp

കറുകച്ചാൽ: കോട്ടയം -കോഴഞ്ചേരി റൂട്ടിൽ തോട്ടയ്ക്കാട് കവലയ്ക്ക് സമീപമുള്ള ചെമ്പിത്താനം പാലത്തിന്റെ കൽക്കെട്ട് ഇടിഞ്ഞു. കഴിഞ്ഞ വെള്ളപ്പൊക്കത്തിന് ശേഷമാണ് പാലത്തിന്റെ ഒരുഭാഗത്തെ കെട്ട് ഇടിഞ്ഞത്. വെള്ളമിറങ്ങിയതിന് ശേഷമാണ് കെട്ടിടിഞ്ഞ വിവരം നാട്ടുകാർ കാണുന്നത്. കൽക്കെട്ടും മണ്ണും ഇടിഞ്ഞു ഉള്ളിലേയ്ക്ക് വലിയ ദ്വാരമായിട്ടുണ്ട്.