പൊൻകുന്നം:എസ്.എൻ.ഡി.പി.യോഗം 1044ാം പൊൻകുന്നം ശാഖയിൽ ശ്രീനാരായണ ഗുരുദേവജയന്തി ദിനാഘോഷം സെപ്തംബർ 2ന് നടക്കും. രാവിലെ 8ന് പ്രസിഡന്റ് ടി.എസ്.പ്രദീപ് തകടിയേൽ പതാക ഉയർത്തും.8.30ന് ഗുരുപൂജ,11.30ന് ചതയദിന പ്രത്യേകപൂജ തുടർന്ന് പ്രസാദവിതരണം.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടികളെന്ന് സെക്രട്ടറി എം.എം.ശശിധരൻ അറിയിച്ചു.
ഇളമ്പള്ളി:എസ്.എൻ.ഡി.പി.യോഗം 4840ാം ഇളമ്പള്ളി ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം സെപ്തംബർ 2ന് ലളിതമായ ചടങ്ങുകളോടെ നടക്കും.സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഭക്തർക്കുള്ള പ്രവേശനം.