പാലാ: എം.ജി യൂണിവേഴ്‌സിറ്റി ബി.എസ്.സി ബോട്ടണി പരീക്ഷയിൽ പാലാ അൽഫോൻസാ കോളേജിൽ നിന്നും ഒന്നാം റാങ്ക് നേടിയ പൊന്നു മരിയാ ബേബി കൂന്താനത്തിന് കരൂർ ക്ലബിന്റെ ആഭിമുഖ്യത്തിൽ മൊമന്റോ നൽകി ആദരിച്ചു. കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ മൊമെന്റാ വിതരണം നിർവഹിച്ചു. ബേബിച്ചൻ കൂന്താനം, ജോർജ് ജോസഫ് പൊന്നിടത്താംകുഴി, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ, ബെന്നി വെള്ളരിങ്ങാട്ട്, ജോസുകുട്ടി കരൂർമറ്റം, ടോമി താണോലിൽ തുടങ്ങിയവർ പങ്കെടുത്തു.