പാലാ: മീനച്ചിൽ താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9 മുതൽ പുലിയന്നൂരിൽ ഓണം മാർക്കറ്റ് തുടങ്ങും. മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ മുണ്ടുമറ്റം ഉദ്ഘാടനം ചെയ്യും. പി.എം. ജോസഫ് ആദ്യ വിൽപ്പന നിർവഹിക്കും.ടി.ആർ. വേണഗോപാൽ, വി.ജി. വിജയകുമാർ, പുഷ്പ ചന്ദ്രൻ , ടി.ജെ. പരമേശ്വരൻ, ജോസ് തോമസ് എന്നിവർ പ്രസംഗിക്കും.