കുറവിലങ്ങാട് : മാഞ്ഞൂർ ജംഗ്ഷനിലും, കുറുപ്പന്തറക്കും പുളിന്തറ വളവിനും ഇടയിലുള്ള ഭാഗത്തും വെള്ളക്കെട്ട് പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച വികസന പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുമെന്ന് അഡ്വ: മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.
മാഞ്ഞൂർ ജംഗ്ഷനിലെ ഓട വൃത്തിയാക്കി സ്ലാബിടും. റോഡിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്യും. മാഞ്ഞൂർ മള്ളിയൂർ മണ്ണാറപ്പാറ റോഡിന്റെ തുടക്കത്തിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും. മാഞ്ഞൂർ റെയിൽവേ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു. കുറുപ്പന്തറക്കും, പുളിന്തറ വളവിനും ഇടയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പുളിന്തറ വളവിനോട് ചേർന്നുള്ള കലിങ്ക് നിർമ്മാണം അന്തിമഘട്ടത്തിലാണ്.