കോട്ടയം: മണിപ്പുഴ ജംഗ്ഷനിൽ ആപ്പയും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകനും പരിക്ക്. പള്ളം മാടയ്ക്കൽ രാകേഷ് കുമാർ (45), മകൻ യാദവ് (13) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച്ച ഉച്ചക്കഴിഞ്ഞ് മൂന്നേകാലോടെയായിരുന്നു അപകടം. ചിങ്ങവനം ഭാഗത്ത് നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ആപ്പ ഓട്ടോറിക്ഷയും എതിർ ദിശയിൽ എത്തിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിങ്ങവനം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഓട്ടോയുടെ മുൻവശം പൂർണ്ണമായും തകർന്നു. അപകടത്തെ തുടർന്ന് എം സി റോഡിൽ ഗതാഗതക്കുരുക്കുണ്ടായി.