തലയോലപ്പറമ്പ്: നവീകരിച്ച ഫെഡറൽ ബാങ്ക് മേവെള്ളൂർ ശാഖ ചന്ദ്രൻസ് ആർക്കേഡിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടന്ന ചടങ്ങ് വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാൽ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ കോട്ടയം സോണൽ മേധാവി ജോയ് പി. വി , പാലാ റിജയണൽ മേധാവി മാനുവൽ മാത്യു ശാഖാ മാനേജർ ചന്ദ്രമോഹൻ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് ബാങ്കിന്റെ എടിഎം ഉദ്ഘാടനവും നടത്തി.