വൈക്കം: ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് പൊതുജലാശയങ്ങളിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.വൈക്കത്തെ 13 പഞ്ചായത്തുകളിലും വൈക്കം നഗരസഭയിലുമായി കാർപ്പ് ഇനത്തിൽപ്പെട്ട കട്‌ല, രോഹു, മൃഗാൾ തുടങ്ങിയവയുടെ 1,30,000 ലധികം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. വൈക്കം നഗരത്തിലെ അയ്യർകുളങ്ങര, ചാലക്കുളം, കാളികുളം, പൂരക്കുളം, മൂകാംബിക കുളം തുടങ്ങിയ ജലാശയങ്ങളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.വൈക്കം അയ്യർ കുളങ്ങരയിലെ കുളത്തിൽ സി.കെ.ആശ എം.എൽ.എയും പൂരക്കുളത്തിൽ നഗരസഭ ചെയർമാൻ ബിജു കണ്ണേഴനും ചാലക്കുളത്തിൽ നഗരസഭ കൗൺസിലർ എസ്.ഹരിദാസൻ നായരും മൂകാംബിക കുളത്തിൽ വൈക്കം നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ അംബരീഷ് ജി.വാസുവും മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.