വൈക്കം: എസ്.എൻ.ഡി.പി യോഗം കൊതവറ ശാഖയിലെ കെ.ആർ നാരായണൻ സ്മാരക കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ ഓണക്കോടി വിതരണം, ശിവഗിരി ശ്രീനാരായണ ഗുരുകുലം നടത്തിയ സ്‌കോളർഷിപ്പ് പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം, ശാഖയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കൽ, വിധവാ പെൻഷൻ വിതരണം എന്നിവ നടത്തി. യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.വി. ഷാജി അദ്ധ്യക്ഷത വഹിച്ചു. കുടുംബയൂണിറ്റ് ചെയർമാൻ കെ. വി. പ്രസന്നൻ, സെക്രട്ടറി ഷീല, അഭിലാഷ്, ദിനമണി, മിനി, ഷൈല, ബീന, സൗദാമിനി, അരുൺ കുമാർ, സിജോമോൻ, ബീന രമേശൻ എന്നിവർ പങ്കെടുത്തു.
ഫോട്ടോ: എസ്.എൻ.ഡി.പി യോഗം കൊതവറ ശാഖയിൽ ഓണക്കോടി വിതരണവും വിദ്യാർത്ഥികളെ ആദരിക്കലും വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.