തലയോലപ്പറമ്പ്: വിദ്യാർത്ഥികൾക്ക് സഹായഹസ്തമേകി യു.എസ് ട്രേഡേഴ്‌സ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയും ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത രണ്ട് വിദ്യാർത്ഥികൾക്ക് പഠനസഹായത്തിനായി 2 മൊബൈൽ ഫോണുകളും ബ്രഹ്മമംഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യു.എസ് ട്രേഡേഴ്‌സ് നൽകി.
തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ പ്രൊപ്രൈറ്റർമാരായ കാർത്തിക് ,വി. പി ഉണ്ണികൃഷ്ണൻ എന്നിവരിൽ നിന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.പി കെ ഹരികുമാർ ഏറ്റുവാങ്ങി.കെ ശെൽവരാജ് ,ഇ. എം കുഞ്ഞുമുഹമ്മദ് ,ഡോ.സി. എം കുസുമൻ ,തങ്കമ്മ വർഗീസ് ,അഡ്വ.രാജേഷ് ,എ. പത്രോസ് ,ആർ.പ്രസന്നൻ എന്നിവർ പങ്കെടുത്തു.