കൂരോപ്പട: എസ്.എൻ.ഡി.പി യോഗം 2931-ാം കൂരോപ്പട ശാഖയിലെ ഗുരുദേവ ജയന്തിയും ഗുരുദേമണ്ഡപത്തിന്റെ സമർപ്പണ വാർഷികവും സെപ്തംബർ രണ്ടിന് നടക്കും.
കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ആഘോഷങ്ങൾ. വിശ്വശാന്തി രോഗശമന യജ്ഞമായി നടത്തുന്ന മഹാ ദിവ്യഗുരുപൂജ ചടങ്ങുകൾക്ക് അഖിൽ ശാന്തി കാർമികത്വം വഹിക്കും. വിദ്യാഭ്യാസ അവാർഡ് വിതരണം, വിശേഷാൽ ദീപാരാധന എന്നിവ ഉണ്ടായിരിക്കും. രാവിലെ 6 മുതൽ വൈകിട്ട് 7 വരെ ക്ഷേത്ര ദർശനം നടത്താം.