വൈക്കം : തുറുവേലിക്കുന്ന് ക്ഷേത്രത്തിന് മുൻവശത്തെ മത്സ്യവ്യാപാരം അവസാനിപ്പിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം 127-ാം നമ്പർ പടിഞ്ഞാറേക്കര ശാഖ ആവശ്യപ്പെട്ടു. മത്സ്യത്തിന്റെ അവശിഷ്ടങ്ങൾ ക്ഷേത്രത്തിന് മുൻവശത്തുള്ള വെള്ളക്കെട്ടിലേക്ക് ഒഴുക്കുകയാണ്. ദുർഗന്ധം ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. അധികാരികൾ അടിയന്തിരമായി ഇടപെടണമെന്ന് ശാഖ ഭാരവാഹികൾ ആവശ്യപ്പെട്ടു.