ചങ്ങനാശേരി: വ്യാപാരസ്ഥാപനങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയുമായി ചങ്ങനാശേരി പൊലീസ് രംഗത്ത്. സാമൂഹിക അകലം പാലിക്കാതെ തിക്കും തിരക്കും കൂട്ടി സുരക്ഷാക്രമീകരണങ്ങൾ തെറ്റിച്ച സംഭവത്തിൽ നഗരത്തിലെ രണ്ട് വ്യാപാര സ്ഥാപനങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് നൽകിയ നിർദ്ദേശങ്ങൾ ലംഘിച്ചതിന് രണ്ടു കേസുകൾ വീതമാണ് രജിസ്റ്റർ ചെയ്തത്.