കോട്ടയം : പ്രശസ്ത ഗണപതി ക്ഷേത്രമായ മള്ളിയൂരിൽ വിനായക ചതുർത്ഥി ആഘോഷങ്ങൾ പൊലീസും ജില്ലാ ഭരണകൂടവും ചേർന്ന് തടഞ്ഞ നടപടി കൊവിഡ് പ്രതിരോധ മാനദണ്ഡത്തിന്റെ ഭാഗമാണെന്ന വിശദീകരണം ബാലിശവും പരിഹാസ്യവുമാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു.
ശബരിമല ക്ഷേത്രത്തിൽ പോലും ഭക്തജനങ്ങൾക്ക് പ്രവേശിക്കാമെന്ന നിലവരെയെത്തി. എന്നാൽ മള്ളിയൂർ ക്ഷേത്രത്തിൽ ഭക്തജനങ്ങളെ പ്രവേശിപ്പിക്കണമെന്ന് ക്ഷേത്ര ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടുമില്ല, അതിന് ശ്രമിച്ചിട്ടുമില്ല. യാതൊരു തെറ്റും ചെയ്യാത്ത ക്ഷേത്ര അധികൃതരെ കൈയ്യാമം വയ്ക്കുമെന്ന നിലയിലേക്ക് സ്ഥിതിഗതികൾ എത്തിച്ച ജില്ലാ ഭരണകൂടം ഭരണഘടനാദത്തമായ ആരാധനാ സ്വാതന്ത്ര്യമാണ് ധ്വംസിച്ചതെന്നും അദ്ദേഹം പ്രസ്താവിച്ചു.