പാമ്പാടി : എസ്.എൻ.ഡി.പി യോഗം 265-ാം നമ്പർ പാമ്പാടി ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷം സെപ്തംബർ രണ്ടിന് ശിവദർശനമഹാദേവ ക്ഷേത്രത്തിൽ നടക്കും. രാവിലെ 7 ന് വിശേഷാൽ പൂജ, ഗുരുപൂജ, 9 ന് ഗുരുസ്മരണ, ഗുരുദേവ കൃതികളുടെ ആലാപനം, 10 ന് വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവ നടക്കും.