പാലാ: മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് വികസന ഫണ്ടിൽ നിന്നും കടനാട് പഞ്ചായത്തിലെ 14 റോഡുകളുടെ പുനരുദ്ധാരണത്തിന് 70 ലക്ഷം രൂപ അനുവദിച്ചതായി മാണി.സി കാപ്പൻ എം.എൽ.എ അറിയിച്ചു. നീലൂർ വയലക്കാട് കാവടിമുക്ക് റോഡ് (5 ലക്ഷം), കൈതക്കൽ തുമ്പിമല റോഡ് (5 ലക്ഷം), നെല്ലിത്താനം പാമ്പനാൽ റോഡ് (5 ലക്ഷം), പിഴക് ചെറുകുന്ന് കടനാട് റോഡ് (5 ലക്ഷം), നിരപ്പേൽ പുത്തേട്ട് പാറേക്കാട്ട് റോഡ് ( 10 ലക്ഷം), ഇളബ്രക്കോടം മേപ്പതുശേരി റോഡ് (5 ലക്ഷം), കാവുംകണ്ടം പള്ളി കോഴിക്കോട് പെരുമ്പുഴ റോഡ് (5 ലക്ഷം), കൊടുമ്പിടി ആലമറ്റം റോഡ് റീടാറിംഗ് (7ലക്ഷം), അഞ്ചാംമൈൽ മരങ്ങാട് റോഡ് (4ലക്ഷം), കുറുമണ്ണ് അഞ്ചുകണ്ടം കാവുംകണ്ടം റോഡ് (4 ലക്ഷം), മേരിലാന്റ് വെട്ടിക്കൊമ്പൻ റോഡ് (3ലക്ഷം), മാനത്തൂർ എരുമംഗലം റോഡ് (3 ലക്ഷം), നീലൂർ നൂറുമല കണ്ടത്തിമാവ് റോഡ് (5 ലക്ഷം), കാവുംകണ്ടം കൈതക്കാട് റോഡ് (5 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചത്. തുക അനുവദിച്ച മാണി.സി കാപ്പൻ എം.എൽ.എയെ ഇടതുമുന്നണി പഞ്ചായത്ത് കമ്മിറ്റി അഭിനന്ദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സൺ പുത്തൻകണ്ടം അദ്ധ്യക്ഷത വഹിച്ചു. കുര്യാക്കോസ് ജോസഫ്, ജെറി ജോസ് തുമ്പമറ്റം, പി.കെ ഷാജകുമാർ, സജി പുളിക്കൽ, കെ.ഒ രഘുനാഥ്, പൂവത്തിങ്കൽ, സെബാസ്റ്റ്യൻ കല്ലുവെട്ടം എന്നിവർ പ്രസംഗിച്ചു.