കണമല: കണമല സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പമ്പാവാലി പോത്തുഗ്രാമം പദ്ധതിയുടെ ഭാഗമായി ഹരിയാനയിൽ നിന്നും എത്തിക്കുന്ന പോത്തിൻകിടാക്കളുടെ വിതരണം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കണമല നെല്ലോലപൊയ്ക സ്‌റ്റേഡിയത്തിൽ നടക്കും. ആദ്യഘട്ടമായി ബാങ്കിന് കീഴിലുള്ള ഇരുപത്തഞ്ചോളം ഫാർമേഴ്‌സ് ക്ലബുകൾ വഴി 40 പോത്തിൻ കിടാക്കളെയാണ് വിതരണം ചെയ്യുന്നത്.