കോട്ടയം : ലൈഫ് മിഷനിൽ വീട് ലഭിക്കുന്നതിനായി അപേക്ഷ നൽകുന്നതിനുള്ള സമയ പരിധി സെപ്തംബർ 9 വരെ നീട്ടിയതായി ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. അർഹതയുണ്ടെങ്കിലും ആദ്യം തയ്യാറാക്കിയ പട്ടികയിൽ വിവിധ കാരണങ്ങളാൽ ഉൾപ്പെടാതെ പോയ കുടുംബങ്ങളിൽനിന്നാണ് ഇപ്പോൾ അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷ സമർപ്പിക്കുന്നതിനായി നേരത്തെ നൽകിയിരുന്ന സമയപരിധി ആഗസ്റ്റ് 1 മുതൽ 27 വരെയായിരുന്നു.