കട്ടപ്പന: ഇരട്ടയാർ സർവീസ് സഹകരണ ബാങ്കിന്റെ ഓണം വിപണി തുറന്നു. 13 ഇനം നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞ നിരക്കിൽ ഇവിടെ നിന്നു ലഭിക്കും. ഉദ്ഘാടന യോഗത്തിൽ ബാങ്ക് വൈസ് പ്രസിഡന്റ് വിനോദ് നെല്ലിക്കൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായ സത്യൻ ജി, ജോയി പുറ്റുമണ്ണേൽ, സെക്രട്ടറി ഉല്ലാസ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
കട്ടപ്പന: റൂറൽ ഡെവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണം വിപണി തുടങ്ങി. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയുള്ള സമയത്ത് റേഷൻ കാർഡുമായി എത്തി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സാധനങ്ങൾ വാങ്ങാം. പ്രസിഡന്റ് എം.ജെ. വർഗീസ് വിപണി ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗം കെ.എൻ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റെജി എബ്രഹാം നേതൃത്വം നൽകി.