covid-

കോട്ടയം : കൊവിഡ് സമ്പർക്കവ്യാപന ഭീഷണി ജില്ലയിൽ ഒഴിയുന്നില്ല. ഇന്നലെ 137 പേർക്ക് സ്ഥിരീകരിച്ചതിൽ 133 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഒരു ആരോഗ്യപ്രവർത്തകയും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന മൂന്നു പേരും രോഗബാധിതരായി. ആകെ 1866 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. സമ്പർക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് കോട്ടയം നഗരസഭാ പരിധിയിലാണ്. 35 പേർക്ക്. ഇതിൽ 27 മുള്ളൻകുഴി മേഖലയിൽ നിന്നുള്ളവരാണ്. കിടങ്ങൂർ : 14, ഈരാറ്റുപേട്ട, തിരുവാർപ്പ് : 9 വീതം, പനച്ചിക്കാട്, അയർക്കുന്നം : 5 വീതം, മുണ്ടക്കയം : 4 എന്നിവയാണ് സമ്പർക്കവ്യാപനം കൂടിയ മേഖലകൾ. ഇന്നലെ 58 പേർ രോഗമുക്തരായി. നിലവിൽ 1153 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 3228 പേർ രോഗബാധിതരായി. 2072 പേർ രോഗമുക്തി നേടി. വിദേശത്തുനിന്നെത്തിയ 74 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 103 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 230 പേരും ഉൾപ്പെടെ 407 പേർക്കു കൂടി ക്വാറന്റൈൻ നിർദേശിച്ചു. ആകെ 12088 പേരാണ് ക്വാറന്റൈനിലുള്ളത്.