കട്ടപ്പന: ഇടിഞ്ഞമലയിൽ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും കൊടികൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു.ഇല്ലിച്ചുവടിൽ സ്ഥാപിച്ചിരുന്ന കൊടികൾ കീറിയും തീ കത്തിച്ചുമാണ് നശിപ്പിച്ചത്. മുമ്പ് കൊടികൾ നശിപ്പിച്ചപ്പോൾ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞദിവസത്തെ സാമൂഹിക വിരുദ്ധ ശല്യം സംബന്ധിച്ച് കട്ടപ്പന ഡിവൈ.എസ്.പി.ക്ക് പരാതി നൽകിയതായും നേതാക്കൾ പറഞ്ഞു.