കട്ടപ്പന: ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി വിവിധ കേന്ദ്രങ്ങളിൽ സമരം നടത്തി. കാഞ്ചിയാർ പള്ളിക്കവലയിൽ ബി.ജെ.പി. ദേശീയ സമിതി അംഗം ശ്രീനഗരി രാജനും കട്ടപ്പന നഗരസഭയുടെ വിവിധ കേന്ദ്രങ്ങളിലും വാഴത്തോപ്പ്, കഞ്ഞിക്കുഴി, അറക്കുളം, കുടയത്തൂർ എന്നിവിടങ്ങളിലും നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, സംസ്ഥാന സമിതി അംഗം പി.പി. സാനു, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രകാശ്, ബി.ജെ.പി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എസ്. സുരേഷ്, വൈസ് പ്രസിഡന്റ് സുരേഷ് തെക്കേക്കൂറ്റ്, പി.ആർ. ബിനു, പ്രസാദ് , കെ.എൻ. ഷാജി, സനിൽ സഹദേവൻ എന്നിവരും ഉദ്ഘാടനം ചെയ്തു.