അടിമാലി: പെട്ടിമുടി ദുരന്തത്തിൽ പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിൽ അവസാനിപ്പിച്ചതിനെതിരെ ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ. കാണാതായ അവസാന ആളെവരെ കണ്ടെത്തുവരെ തിരച്ചിൽ നടത്താനാണ് സർക്കാർ തീരുമാനം.എന്നാൽ അതിന് വിരുദ്ധമായി ജില്ലാ കളക്ടർ തിരച്ചിൽ അവസാനിപ്പിച്ച നടപടി തോട്ടം തൊഴിലാളികളെ സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള നീക്കമാണെന്ന് എം. എൽ. എ പറഞ്ഞു.താൻ അറിയാതെയാണ് തീരുമാനം ഉണ്ടായത്.നിയമസഭ സമ്മേളനത്തിന് പോയ ദിവസമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.ഈക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്തുമെന്നും തിരച്ചിൽ നടത്തുന്നതിന് ആവശ്യമായ നടപടികളുമായി മുന്നോട്ട് പൊകുമെന്നും എം.എൽ.എ പറഞ്ഞു.