കട്ടപ്പന: യുവമോർച്ച കാഞ്ചിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തോടു ചേർന്ന് അടിഞ്ഞ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു. ദേശീയ സമിതിയംഗം ശ്രീനഗരി രാജൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മിച്ചൻ ഇളംതുരുത്തിൽ അദ്ധ്യക്ഷത വഹിച്ചു. അഗ്‌നിശമന സേനയുടെ സിവിൽ ഡിഫൻസ് വോളന്റിയർമാരും ശുചീകരണത്തിൽ പങ്കെടുത്തു. ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് സനിൽ സഹദേവൻ, വൈസ് പ്രസിഡന്റ് ജിമോൻ ജോസഫ്, സുമോദ് കൽതൊട്ടി, കെ.ബി. സാബു, അജിത് കെമോഹൻ തുടങ്ങിയവർ നേത്യത്വം നൽകി.