അടിമാലി:ഓണം സീസണിൽ വിൽപ്പന നടത്തുന്നതിനായി 60 ലിറ്റർ വ്യാജചാരായം നിർമ്മിച്ച് സൂക്ഷിച്ചിരുന്ന കേസിൽ പ്രതിയായ മാങ്കുളം താളുങ്കണ്ടം സ്വദേശിയായ കാവുങ്കൽ സിനോ ( 42) അടിമാലി കോടതിയിൽ കീഴടങ്ങി.ആഗസ്റ്റ് 19 ന് മാങ്കുളം താളുങ്കണ്ടത്തുള്ള പ്രതിയുടെ വീട്ടിൽ നിന്നും അടിമാലി നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു ചാരായം കണ്ടെത്തിയത്. റിമാന്റ് ചെയ്ത് തൊടുപുഴ തുടങ്ങനാടുള്ള റാണിഗിരി ആശുപത്രിയിലെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി