കോട്ടയം: അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ടുനിന്നതു വഴി കേരളകോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ അസ്തിത്വം ഉയർത്തിപ്പിടിക്കുന്ന നിലപാട് തന്നെയാണ് സ്വീകരിച്ചതെന്ന് ഡോ.എൻ.ജയരാജ് എം.എൽ.എ പറഞ്ഞു. പാലാ തെരെഞ്ഞെടുപ്പ് മുതൽ സമീപകാലം വരെ ഓരോ ഘട്ടത്തിലും കാണിച്ച സമീപനങ്ങളെല്ലാം മൃദുസമീപനങ്ങളായിരുന്നോ എന്ന് കാലം വിലയിരുത്തട്ടെ. രാഷ്ട്രീയ മര്യാദകൾ ലംഘിച്ചു 38 വർഷം ഒപ്പം നിന്ന കേരളാ കോൺഗ്രസ് പാർട്ടിയെ പടിയടച്ച് പുറത്താക്കിയത് യു.ഡി.എഫ് നേതൃത്വമാണ്. യു.ഡി.എഫിൽ നിന്ന് പുറത്താക്കിയ പ്രഖ്യാപനം നടത്തിയ കൺവീനർ തന്നെ പാർട്ടിയെ വീണ്ടും പുറത്താക്കുമെന്ന് പറഞ്ഞ് സ്വയം പരിഹാസ്യനാവുകയാണെന്നും ജയരാജ് പറഞ്ഞു.