പാലാ. എസ്.എൻ.ഡി.പി യോഗത്തിന്റെ ആഭ്യമുഖ്യത്തിൽ നടന്ന ഏകാത്മകം മെഗാ ഇവന്റിന്റെ സർട്ടിഫിക്കറ്റ് വിതരണം മീനച്ചിൽ യൂണിയൻ തലത്തിൽ നടന്നു.. യൂണിയൻ ചെയർമാൻ എം.ബി ശ്രീകുമാർ സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. യൂണിയൻ കൺവീനർ എം.പി സെൻ, കമ്മിറ്റി അംഗം ലാലിറ്റ് എസ് തകിടിയേൽ, യൂത്ത്മൂവ്‌മെന്റ് ചെയർമാൻ അനീഷ് ഇരട്ടയാനി, വനിതാ സംഘം ചെയർമാൻ മിനർവ മോഹൻ, കൺവീനർ സോളി ഷാജി, കമ്മിറ്റി അംഗം ബിന്ദു സജികുമാർ,കുമാരി ഭാസ്‌കരൻ, സ്മിത ഷാജി രാജി ജിജിരാജ്, സൈബർസേന കൺവീനർ ഗോപൻ വെള്ളാപ്പാട് എന്നിവർ പങ്കെടുത്തു.