ചങ്ങനാശേരി:സ്വർണ്ണക്കടത്ത് കേസ് സിബിഐ അന്വേഷിക്കുക,പിൻവാതിൽ നിയമനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് സംഘടിപ്പിച്ച സ്പീക്ക് അപ് ക്യാമ്പയിന്റെ ഭാഗമായി തൃക്കൊടിത്താനം ആരമല മേഖലയിൽ സത്യാഗ്രഹം നടത്തി.ബാബു വർഗീസ്,നിസാർ ആരമല,സെൽവരാജ്, രാജീവ് കെ എന്നിവർ പങ്കെടുത്തു.