തൃക്കൊടിത്താനം: തൃക്കൊടിത്താനം പഞ്ചായത്തിൽ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ബി.ഡി.ജെ.എസ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റയുടെ നേതൃത്വത്തിൽ അനുമോദിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ കൃഷണൻ, എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ കൗൺസിലർ പി.ബി രാജീവ്, 1349 ാം നമ്പർ ശാഖാ സെക്രട്ടറി ആനന്ദൻ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ബിജു മങ്ങാട്ടുമഠം, സെക്രട്ടറി പി.ആർ സുരേഷ്, ബി.ഡി.വൈ.എസ് ജില്ലാ ട്രഷറർ ഷജീത്ത്, പഞ്ചായത്ത് പ്രസിഡന്റ് റ്റി.സി രതീഷ്, സെക്രട്ടറി സന്തോഷ് വിജയകുമാർ എന്നിവർ പങ്കെടുത്തു.