എലിക്കുളം: കൊവിഡ് ദുരിതകാലത്ത് കൃഷി വകുപ്പിന്റെ ഓണസമൃദ്ധി 2020 നാടൻ പഴം, പച്ചക്കറി വിപണി ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുമെന്ന് മാണി.സി.കാപ്പൻ എം.എൽ.എ പറഞ്ഞു. കൃഷിവകുപ്പ് ,എലിക്കുളം ഗ്രാമപഞ്ചായത്ത്, ഇക്കോ ഷോപ്പ്., എലിക്കുളം നാട്ടുചന്ത എന്നിവ എലിക്കുളം സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ എലിക്കുളം എം.ജി.എം.സ്‌കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച ഓണസമൃദ്ധി 2020 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗല ദേവി അദ്ധ്യക്ഷത വഹിച്ചു.എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ മാത്യൂസ് പെരുമനങ്ങാട് , ബ്ലോക്ക് പഞ്ചായത്തംഗം റോസ്മി ജോബി, ഗ്രാമപഞ്ചായത്തംഗം അഖിൽ കുമാർ, എലിക്കുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ പാറയ്ക്കൽ, എം.ജി.എം സ്‌കൂൾ മാനേജർ ആർ.രാജേഷ് കൊടിപ്പറമ്പിൽ, എലിക്കുളം കൃഷി ഓഫീസർ നിസ ലത്തീഫ്, അസി.കൃഷി ഓഫീസർ എ.ജെ.അലക്‌സ് റോയ്, നാട്ടുചന്ത ഭാരവാഹികളായ സെബാസ്റ്റ്യൻ വെച്ചൂർ, ചന്ദ്രശേഖരൻ നായർ, ജിബിൻ വെട്ടം, രാജു അമ്പലത്തറ, സാബിച്ചൻ പാംപ്ലാനിയിൽ, മോഹന കുമാർ കുന്നപ്പള്ളി കരോട്ട്, വിൽസൺ പാമ്പൂരിയ്ക്കൽ,അനിൽ കുമാർ മഞ്ചക്കുഴിയിൽ, ഔസേപ്പച്ചൻ ഞാറയ്ക്കൽ എന്നിവർ സംസാരിച്ചു.30 വരെ രാവിലെ 7 മുതൽ വൈകന്നേരം 7 വരെ ഓണവിപണി പ്രവർത്തിക്കും.