kas

പാലാ: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പ്രിലിമിനറി പരീക്ഷാഫലത്തിൽ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന് മികച്ച വിജയം. പരിശീലനം നേടിയ 42 ഉദ്യോഗാർത്ഥികൾ പ്രിലിമിനറി പരീക്ഷ പാസായി, മെയിൻ പരീക്ഷയ്ക്ക് യോഗ്യത നേടി. നവംബർ 20, 21 തീയതികളിൽ നടക്കുന്ന മെയിൻ പരിക്ഷയ്ക്കുള്ള പരിശീലനം സെപ്തംബർ ഏഴിന് ആരംഭിക്കും. പ്രിലിംസ് വിജയികളെ മാർ ജോസഫ് കല്ലറങ്ങാട്ട്, ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ ഫാ. ഫിലിപ് ഞാരളക്കാട്ട്, ഡയറക്‌ടർ ഡോ.സിറിയക് തോമസ്, പ്രിൻസിപ്പൽ ഡോ. ജോസഫ് വെട്ടിക്കൻ എന്നിവർ അഭിനന്ദിച്ചു.