അടിമാലി: സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത സംഘടിപ്പിക്കുന്നു. കുറഞ്ഞ വിലയിൽ സഹകാരികൾക്ക് പച്ചക്കറികളും, പലവ്യഞ്ജനങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. അടിമാലിയിൽ ബാങ്ക് ഹെഡ് ഓഫീസ് സമീപം ഇന്നു മുതൽ 30 വരെ പച്ചക്കറി ചന്തയും, ഇരുമ്പുപാലം ബ്രാഞ്ചങ്കണത്തിൽ 30 വരെ ഓണച്ചന്തയും ഉണ്ടായിരിക്കും.ഇന്ന് ഉച്ചക്കഴിഞ്ഞ് 2 ന് അടിമാലിയിൽ ബാങ്ക് പ്രസിഡന്റ് ജോസി ഐസക്ക് പച്ചക്കറി ചന്തയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ഡയറക്ടർ ബോർഡംഗം സി.എസ്. നാസർ അദ്ധ്യക്ഷത വഹിക്കും. .അനസ് കോയാൻ സ്വാഗതവും ഷാജി കോയിക്കകുടി നന്ദിയും പറയും.