ചങ്ങനാശേരി: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ ഓഫിസിലുണ്ടായ തീപിടുത്തം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് ചങ്ങനാശേരിയിൽ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചും ധർണയും ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനിവാസൻ പെരുന്ന ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ബിജു മങ്ങാട്ടുമഠം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ പി.ആർ.സുരേഷ്, സുബാഷ് ളായിക്കാട്, ബി.ഡി.വൈ.എസ് ജില്ലാ ട്രഷറർ ഷജിത്ത്, മണ്ഡലം ജോയിൻ സെക്രട്ടറിമാരായ സി.പി ബാബു, കെ.ആർ ബാബു, വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് രാജീവ് കൃഷ്ണൻ, അഭിജിത്ത് എന്നിവർ പ്രസംഗിച്ചു.