veloor

വേളൂർ: ബോസ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വേളൂർ കൃഷ്ണൻകുട്ടി അനുസ്മരണം നടത്തി. ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.ജി ശശിധരൻ മുഞ്ഞനാട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.ഷിബു ജേക്കബ് ആമുഖ പ്രഭാഷണം നടത്തി. അദ്ധ്യാപക അവാർഡ് ജേതാവ് കെ.ശോഭനാകുമാരി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് സഹകരണ സംഘം പ്രസിഡന്റ് ടി.എൻ മനോജ്, ലെബ്രറി ജോ.സെക്രട്ടറി സി.എസ് അനീഷ്, വിനോദ് കൃഷ്ണൻകുട്ടി, കെ.എം മോഹൻലാൽ , അദിത്വ പ്രസാദ് എന്നിവർ പ്രസംഗിച്ചു.