വൈക്കം: ബി.എ ഇക്കണോമിക്‌സിൽ ഒന്നാം റാങ്ക് നേടിയ എസ്.എൻ.ഡി.പി യോഗം ടൗൺ 111 ാം നമ്പർ ശാഖാംഗം അഞ്ജു രാജിനെ ശാഖയുടെ നേതൃത്വത്തിൽ വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് പൊന്നാട അണിയിച്ച് ആദരിച്ചു. പുത്തൻതറയിൽ രാജുവിന്റെയും സജുമോളുടെയും മകളാണ്. ശാഖാ പ്രസിഡന്റ് എൻ.കെ. രമേശ്ബാബു, സെക്രട്ടറി കെ.കെ. വിജയപ്പൻ, അനിൽകുമാർ, അനഘ എന്നിവർ പങ്കെടുത്തു.