അടിമാലി:കുറത്തിക്കുടിയിൽ കാട്ടനായുടെ ആക്രമണത്തിൽ നിന്ന് ആദിവാസി യുവാവ് തലനാരിഴക്ക് രക്ഷപ്പെട്ടു. ആദിവാസി കുടിയോട് ചേർന്നുള്ള വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയ സനീഷ് (കുഞ്ഞുമോൻ -32) ന് ആണ് പരുക്കുകളോടെ രക്ഷപ്പെട്ടത്.ഇന്നലെ രാവിലെ 11 മണിയോടെ ആണ് സംഭവം.കൂട്ടുമായി എത്തിയ ആനകൾ സനീഷിന് പിന്നാലെ എത്തി.ഇതോടെ ഇല്ലിതുറുവിൽ അഭയം പ്രാപിച്ചു.10 മിനിട്ടിന് ശേഷം ആണ് ആനകൾ തിരികെ പൊയത്.തുടർന്ന് സുഹൃത്തുക്കൾ എത്തി സനീഷിനെ ഇല്ലിതുറംവിൽ നിന്നും രക്ഷപ്പെടുത്തായത്. ദേഹത്ത് പരിക്കുകൾ ഏറ്റ സനീഷിനെ മാങ്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു