അടിമാലി: ജില്ലാ പൊലീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ അടിമാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഓണകിറ്റുകൾ വിതരണം ചെയ്തു.75 ഓളം പൊലീസ് ഉദ്യോഗസ്ഥർക്ക് സംഘം കിറ്റുകൾ ലഭ്യമാക്കി.സഹകരണ സംഘം വൈസ് പ്രസിഡന്റ് ഔസേപ്പ് കെ എസ് സബ് ഇൻസ്‌പെക്ടർ എസ് ശിവലാലിന് കിറ്റുകൾ കൈമാറി.
ജില്ലയിലെ വിവിധ പോലീസ് സബ് ഡിവിഷനുകൾ കേന്ദ്രീകരിച്ചാണ് സംഘം കിറ്റുകളുടെ വിതരണം ഏകോപിപ്പിച്ചത്.ആയിരം രൂപയോളം വില വരുന്ന കിറ്റിൽ 21 ഇന സാധനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.മനോജ് കുമാർ ഇ ജി,എയിഞ്ചൽ വി ഏലിയാസ് എന്നിവർ കിറ്റു വിതരണത്തിൽ പങ്കെടുത്തു.