onachantha


അടിമാലി: അടിമാലി ഗ്രാമ പഞ്ചായത്തും കൃഷിഭവന്റെ ഓണ സമൃദ്ധിയും സംയുക്തമായി നടക്കുന്ന ഓണചന്തയിലെയ്ക്ക് ജനപങ്കാളിത്തം ഏറി. സബ്സിഡിയോടു കൂടിയുള്ള വില നിലവാരമാണ് പച്ചക്കറിക്കുള്ളത്. കഴിഞ്ഞ ഏഴ് ആഴ്ചയായി നടക്കുന്ന പഞ്ചായത്തിന്റെ പച്ചക്കറി ചന്തയും ഏറെ ജനപ്രീതി നേടിയിരുന്നു. മികച്ച വില നൽകി കർഷകരിൽ നിന്ന് വിപണി വിലയേക്കാൾ 10 ശതമാനം കൂട്ടി വാങ്ങുകയും വാങ്ങിയതിനേക്കാൾ 30 ശതമാനം വിലക്കുറവിൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നു.കഴിഞ്ഞ രണ്ട് ദിവസമായി 2 ലക്ഷം രൂപയുടെ വിറ്റ് വരവാണ് ഇവിടെ നിന്നും ലഭിച്ചത്.ചന്ത 30 ന് അവസാനിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദീപാരാജിവ് ,സെക്രട്ടറി കെ.എൻ സഹജൻ, കൃഷി ഓഫീസർ ഷാജി ഇ.കെ എന്നിവർ പറഞ്ഞു