പാറത്തോട് : പാറത്തോട് ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ ശുചിത്വപദവി നേടിയ പഞ്ചായത്തായി പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവ് ശുചിത്വപദവി പ്രഖ്യാപനം നടത്തി. സെക്രട്ടറി ഷിജുകുമാർ സി. റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഷേർളി തോമസ്,മെമ്പർമാരായ ജോളി ഡോമിനിക്,വർഗീസ് കൊച്ചുകുന്നേൽ,വി.എം ഷാജഹാൻ,കെയു അലിയാർ, വി.ഇ.ഒ മാർട്ടിൻ ജോസഫ് എന്നിവർ സംസാരിച്ചു.