കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് 2019 2020 വാർഷിക പദ്ധതിയിൽ 5 ലക്ഷം രൂപ ചെലവഴിച്ച് 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് നൽകിയ ശ്രവണ സഹായിയുടെ വിതരണോദ്ഘാടനം പ്രസിഡന്റ് മറിയമ്മ ജോസഫ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.ഏ.ഷെമീർ അദ്ധ്യക്ഷത വഹിച്ചു.

എരുമേലി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നടന്ന കേൾവി ശക്തി പരിശോധന ക്യാമ്പിൽ പങ്കെടുത്ത അർഹരായ 60 പേർക്കാണ് ശ്രവണ സഹായികൾ വിതരണം ചെയ്തത്. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോൻ,വി.ടി അയ്യൂബ്ഖാൻ, അംഗങ്ങളായ അന്നമ്മ ജോസഫ്, ജോളി മടുക്കക്കുഴി, സോഫി ജോസഫ്, പ്രകാശ് പള്ളിക്കൂടം,ജെയിംസ്.പി.സൈമൺ,പി.കെ. അബ്ദുൽ കരീം,പി.ജി. വസന്തകുമാരി, അജിത രതീഷ്, ആശാ ജോയ്, ശുഭേഷ് സുധാകരൻ, സെക്രട്ടറി എൻ.രാജേഷ്,ഹെൽത്ത് സൂപ്പർവൈസർ എം.വി ജോയി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.