അടിമാലി : താലൂക്ക് ആശുപത്രിയുടെ നടത്തിപ്പിൽ ബ്ലോക്ക് പഞ്ചായത്തിന്റെ അലംഭാവം സാധാരണക്കാരുടെ അഭയകേന്ദ്രത്തെ നാഥനില്ലാ കളരിയാക്കി മാറ്റിയതായി എ. ഐ. വൈ. എഫ്. പുതിയ കെട്ടിടത്തിലേക്ക് മാറിയപ്പോൾ നിലവിലുണ്ടായിരുന്ന സൗകര്യം പോലുമില്ലാത്ത അവസ്ഥയിലായി. കൂടുതൽ മെച്ചപ്പെട്ട സാഹചര്യങ്ങൾ ഒരുക്കുന്നതിൽ നടത്തിപ്പുകാരായ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി തികഞ്ഞ പരാജയമായി മാറി.ആറു മാസക്കാലമായി തകരാറിലായ ലിഫ്റ്റ് പുനരുദ്ധാരണം നടത്താതെ രോഗികളെയും കൂട്ടിരിപ്പുക്കാരെയും കഷ്ടത്തിലാക്കി. സ്വകാര്യ ലാഭം ലഭിക്കാതെ അനസ്‌തേഷ്യ കൊടുക്കില്ല എന്ന പിടിവാശിയിൽ നിന്നു കൊണ്ട് പാവപ്പെട്ട രോഗിയെ കൊവിഡിന്റെ ക്ഷാമക്കാലത്തും സാമ്പത്തിക നഷ്ടത്തിലേക്ക് തള്ളി വിട്ട അവസ്ഥയുണ്ടായി. ഇത്തരക്കാരെ നിയന്ത്രിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്താത്ത നടത്തിപ്പുകാരും രോഗിക്ക് ശസ്ത്രക്രിയ നിഷേധിച്ച സംഭവത്തിൽ ഉത്തരവാദികളാണ്.ശക്തമായ സമരപരിപാടികൾക്ക് എ.വൈ.എഫ് അടിമാലി മണ്ഡലം കമ്മിറ്റി നേതൃത്വം നൽകുമെന്ന് ഭാരവാഹികളായ റോബിൻ തോമസ്, സന്തോഷ് വയലുംകര , ജെസ്റ്റിൻ കുളങ്ങര എന്നിവർ അറിയിച്ചു .